Latest NewsNewsFootballSports

എഡി ഹൊവേ ഇനി ന്യൂകാസില്‍ പരിശീലകൻ

മാഞ്ചസ്റ്റർ: ന്യൂകാസില്‍ യുണൈറ്റഡിന്റെ പരിശീലകനായി മുന്‍ ബേണ്മൗത്ത് പരിശീലകന്‍ എഡി ഹൊവെയെ നിയമിച്ചു. 2024 വരെയുള്ള കരാറിലാണ് 43കാരനായ താരം ന്യൂകാസില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുക. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ക്ലബ് ഏറ്റെടുത്തതിനു പിന്നാലെ പഴയ പരിശീലകനെ പുറത്താക്കി പുതിയ പരിശീലകനുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു.

അന്റോണിയോ കോണ്ടെ, ടെന്‍ ഹാഗ്, ഉനായ് എംറെ എന്നിവരെയൊക്കെ ന്യൂകാസില്‍ സമീപിച്ചെങ്കിലും അവരൊക്കെ ഓഫര്‍ നിരസിച്ചു. അന്റോണിയോ കോണ്ടെ പിന്നീട് ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകനായി. ബേണ്മൗത്തില്‍ പ്രതിരോധ താരമായി കളിച്ചിരുന്ന ഹൊവേ 2008ലാണ് ആദ്യമായി ക്ലബ് പരിശീലകനാവുന്നത്.

Read Also:- മുഖക്കുരു തടയാൻ ‘റോസ് വാട്ടർ’

2011ല്‍ ബേണ്‍ലിയിലേക്ക് പോയ ഹൊവേ അടുത്ത വര്‍ഷം വീണ്ടും ബേണ്മുത്തിലേക്ക് തിരികെയെത്തി. 2020 വരെ ഹൊവെ ബേണ്മൗത്ത് പരിശീലക സ്ഥാനത്ത് തുടര്‍ന്നു. പിസിപി ക്യാപിറ്റല്‍സ്, റൂബന്‍ സഹോദരങ്ങള്‍, സൗദി അറേബ്യ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് ന്യൂകാസില്‍ ഏറ്റെടുത്തത്. 300 മില്ല്യന്‍ പൗണ്ട് നല്‍കിയാണ് ഏറ്റെടുക്കല്‍.

shortlink

Post Your Comments


Back to top button