കൊല്ലം: ജില്ലയിലെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ തീരുമാനം. മിനിമം ചാർജും വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കുക, വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവ്വീസ് നിർത്തി വെക്കുന്നത്.
ഡീസൽ വില വർധനയും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം സർവീസ് നിർത്തിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ബസുടമ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Read Also: പ്രകൃതി വിരുദ്ധ പീഡനം : രണ്ടുപേർ അറസ്റ്റിൽ, ഒരാൾക്കെതിരെ പോക്സോ കേസും
കോവിഡ് കാലം കഴിയുന്നതുവരെ സ്വകാര്യ ബസുകളുടെ വാഹനനികുതി പരിപൂർണമായി ഒഴിവാക്കുക, മിനിമം ചാർജ് 12 രൂപയായും കിലോമീറ്റർ നിരക്ക് ഒരു രൂപയായും വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയും തുടർന്നുള്ള ചാർജ് യാത്രാനിരക്കിന്റെ 50 ശതമാനവുമായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമ ഭാരവാഹികൾ ഉന്നയിച്ചത്. സമരം ആരംഭിക്കുന്ന ഒമ്പതു മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ ബസുടമകൾ റിലേ സത്യഗ്രഹം നടത്തുമെന്നും അറിയിച്ചു.
Post Your Comments