Latest NewsNewsIndia

ഞാൻ ഇതുവരെ സ്കൂൾ കണ്ടിട്ടേയില്ല, പഠിപ്പിക്കുമോ?: ഇം​ഗ്ലീഷിൽ സംസാരിച്ച് ഭിക്ഷ യാചിക്കുന്ന പെൺകുട്ടി: വീഡിയോ

ബോളിവുഡ് നടന്‍ അനുപം ഖേര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്നുള്ളതാണ് ഈ വീഡിയോ. അവിടത്തെ ഒരു ക്ഷേത്രത്തിന് പുറത്ത് വെച്ച് കണ്ടുമുട്ടിയ ആരതി എന്ന പെണ്‍കുട്ടിയുമായുള്ള അനുപം ഖേറിന്റെ സംഭാഷണമാണ് വീഡിയോയിലുള്ളത്.

കാഠ്മണ്ഡു തെരുവില്‍ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ആരതി. സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്യുന്ന ഉഞ്ജായ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളില്‍ എത്തിയപ്പോഴാണ് താരം അവളെ കണ്ടുമുട്ടിയത്. എന്തെങ്കിലും തരണം എന്നതായിരുന്നു അദ്ദേഹത്തോടുള്ള അവളുടെ ആദ്യ ആവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം. ഇതല്ല സത്യത്തില്‍ അനുപം ഖേറിനെ അത്ഭുതപ്പെടുത്തിയത്. അവളുടെ ഇംഗ്ലീഷാണ്.

Read Also  :  മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്: പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

‘കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിന് പുറത്ത് വച്ചാണ് ഞാന്‍ ആരതിയെ കണ്ടത്. അവള്‍ രാജസ്ഥാന്‍ സ്വദേശിയാണ്. അവള്‍ എന്നോട് പണം ചോദിച്ചു. എന്നോടൊപ്പം നിന്ന് ഒരു ചിത്രം എടുക്കട്ടെ എന്നും ചോദിച്ചു. അതിനു ശേഷം അവള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍. പഠനത്തോടുള്ള അവളുടെ അഭിനിവേശം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഇതാ ഞങ്ങളുടെ സംഭാഷണം! അനുപം ഖേര്‍ ഫൗണ്ടേഷന്‍ അവളെ പഠിപ്പിക്കും. ജയ് ഹോ!’- വീഡിയോ പങ്കുവെച്ച് കൊണ്ട് അനുപം ഖേര്‍ എഴുതി.

താന്‍ ഭിക്ഷ യാചിച്ചാണ് കഴിയുന്നതെന്നും, സ്‌കൂളില്‍ ഒന്നും പോയിട്ടില്ലെന്നും വീഡിയോവില്‍ ആരതി പറയുന്നു. ഭിക്ഷാടനത്തിന് ഇടയിലാണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചതെന്നും അവള്‍ പറഞ്ഞു. തനിക്ക് സ്‌കൂളില്‍ പോകാനും പഠിക്കാനും വലിയ ആഗ്രഹമാണെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന തനിക്ക് അതിനൊന്നും കഴിയുന്നില്ലെന്നും അവള്‍ പറഞ്ഞു.

Read Also  :   കടം പെരുകുന്നു: പാകിസ്ഥാനിൽ പെട്രോൾ വില കൂട്ടാനൊരുങ്ങി ഇമ്രാൻ ഖാൻ; ലിറ്ററിന് 138 രൂപ കൂടുതലല്ലെന്നും ന്യായീകരണം

തുടര്‍ന്നാണ് അനുപം ഖേര്‍ ആരതിക്ക് സഹായവാഗ്ദാനം ചെയ്തത്. ആരതിയെ സ്‌കൂളില്‍ പോകാന്‍ താന്‍ സഹായിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. അനുപമിന്റെ വീഡിയോ അതിവേഗമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. ഒപ്പം നിരവധി പേർ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)

shortlink

Related Articles

Post Your Comments

Related Articles


Back to top button