കാബൂള്‍: അഫ്ഗാനിലെ താലിബാനിലേയ്ക്ക് മറ്റ് ചിന്താഗതിയുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ നുഴഞ്ഞു കയറുന്നത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് താലിബാനെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്കി താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സദ. താലിബാന് ഭീഷണിയാകുന്നവര്‍ തങ്ങളുടെ സംഘത്തിനുള്ളില്‍ തന്നെ ഉണ്ടെന്നാണ് മുന്നറിയിപ്പ്. കൂട്ടത്തില്‍ തന്നെയുള്ള ഇത്തരം ആളുകളെ എത്രയും വേഗം തിരിച്ചറിയണമെന്നും അഖുന്‍സദ പരസ്യ പ്രസ്താവനയിലൂടെ അറിയിച്ചു.
‘സംഘടനയിലെ മുതിര്‍ന്നവര്‍ തങ്ങളുടെ തന്നെ റാങ്കുകളിലേക്ക് നോക്കണം. താലിബാന് സര്‍ക്കാരിന്റെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. അത്തരക്കാരെ എത്രയും വേഗം ഒഴിവാക്കണം. എന്തെങ്കിലും തെറ്റ് സംഭവിച്ചാലും സംഘത്തിന്റെ തലവനായിരിക്കും അതിന്റെ ഉത്തരവാദി’ -അഖുന്‍സദ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തത്.
അടുത്തിടെയായി അഫ്ഗാനില്‍ ഐഎസ് ഭീകരസംഘടനയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. താലിബാനെ തങ്ങളുടെ പ്രധാന ശത്രുവായിട്ടാണ് ഐഎസ് കണക്കാക്കുന്നത്. താലിബാന് സര്‍ക്കാരിനെതിരെ നിരന്തര ആക്രമണങ്ങളും ഇവര്‍ നടത്തുന്നുണ്ട്.
Post Your Comments