Latest NewsKeralaNews

‘സിപിഎമ്മിന്റെ ‘ജയ് ഭീം’ സ്‌നേഹം പി ആര്‍ വർക്ക്’: ദീപയ്ക്കെതിരെ നടക്കുന്നത് ജാതി വെറിയെന്ന് ശബരിനാഥന്‍

തൊലിനിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വംശവെറിയുടെയും ഇരകളാക്കപ്പെട്ടു മാളങ്ങളിലും ഗുഹാപൊത്തുക്കളിലും ജീവിച്ചു കാലം തീർക്കേണ്ടിവരുന്ന അശരണരായ ഒരുപറ്റം മനുഷ്യരുടെ യഥാർത്ഥ ജീവിതകഥ പറയുന്ന ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ പേരില്‍ സിപിഐഎം നടത്തുന്നത് പി ആര്‍ മെക്കാനിസമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍. ചന്ദ്രു എന്ന അഭിഭാഷകന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതില്‍ സംശയമില്ലെന്നും എന്നാല്‍ സമാനമായ വിഷയത്തില്‍ ആത്മാര്‍ത്ഥയില്ലാതെയാണ് കേരളത്തിലെ മന്ത്രിമാരടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശബരിനാഥന്‍ ആരോപിച്ചു. എംജി യൂണിവേഴ്‌സിറ്റിയില്‍ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ നടത്തുന്ന സമരം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ശബരീനാഥന്റെ പ്രതികരണം.

ശബരിനാഥിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സിപിഐഎം പി ആര്‍ മെക്കാനിസം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് നോക്കു. ഇന്നലെ രാത്രി മുതല്‍ ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് സൂര്യയുടെ ചിത്രമായ ജയ്ഭീമിനെ കുറിച്ചുള്ള പോസ്റ്റുകളാണ് വരുന്നത്. മന്ത്രിമാരടക്കമുള്ള ആളുകള്‍ കമ്മ്യൂണിസ്റ്റുകാരനായ സിനിമയിലെ നായകന്റെ കഥ പറഞ്ഞു വാഴ്ത്തു പാട്ടുകള്‍ നടത്തുകയാണ്. ചന്ദ്രു വക്കില്ലെന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതില്‍ സംശയമില്ല എന്നാല്‍ ഒരു സമാനവിഷയത്തില്‍ ആത്മാര്‍ത്ഥയുടെ ഒരംശം പോലും ഇല്ലാതെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എംജി യൂണിവേഴ്‌സിറ്റിയില്‍ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ഈ ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാര്‍ത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാന്‍ കണ്ണിനു കാഴ്ചയില്ലാത്ത സിപിഎം നേതാക്കള്‍ ജയ് ഭീം സിനിമയുടെ പേരില്‍ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാന്‍ കഴിയൂ.

Also Read:വിദ്യാ‍ർത്ഥിനിയുടെ നിരാഹാര സമരം: എംജി സർവകലാശാലയെ ലോക്കൽ കമ്മിറ്റിയായിട്ടാണ് സർക്കാർ കാണുന്നതെന്ന് ഷാഫി പറമ്പിൽ

ദളിത് പക്ഷത്തോട്, ദളിത് സമൂഹത്തോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനിക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ തയ്യാറാകണം. അല്ലാതെ സിനിമയുടെ പേരില്‍ സാഹിത്യം എഴുതി പെട്രോളിന്റെ വില കേരളത്തില്‍ കുറയ്ക്കാതെ ലാഭം കൊയ്യുന്ന നികുതിയൂറ്റില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നോ, ഈ സാഹിത്യം കൊണ്ട് സിപിഎമ്മിന്റെ ദളിത് വിരുദ്ധത മൂടി വക്കാമെന്നോ കരുതണ്ട. സിപിഎമ്മിന്റെ ജയ് ഭീം സ്‌നേഹം വെറും പി ആര് മെക്കാനിസം മാത്രമാണ്.ജയ് ഭീം എന്ന സിനിമയുടെ അര്‍ത്ഥം മനസ്സിലായിട്ടുണ്ട് എങ്കില്‍ പോസ്റ്റിട്ട് ലൈക്ക് വാങ്ങിക്കുന്നതിന് പകരം എംജി യൂണിവേഴ്‌സിറ്റിയിലെ കുട്ടിയുടെ വിഷമം മനസ്സിലാക്കുവാന്‍ സര്‍ക്കാരിന് കഴിയണം. അല്ലാത്തവയെല്ലാം പി ആര്‍ വര്‍ക്കുകള്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button