Latest NewsNewsInternational

ദീപാവലി ദിനത്തിൽ ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി: പരിഹസിച്ച് സോഷ്യൽമീഡിയ

ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ ഹോളി ആശംസ പങ്കുവെച്ചത്

ഇസ്ലാമാബാദ് : ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി മുറാദ് അലി ഷായെ പരിഹസിച്ച് സോഷ്യൽമീഡിയ. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുൾപ്പെടെ ആശംസകൾ പങ്കുവെച്ചിരുന്നു. എന്നാൽ, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദീപാവലിയ്‌ക്ക് ഹോളി ആശംസകൾ നേർന്ന മുഖ്യമന്ത്രിയുടെ സന്ദേശമാണ്.

ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ ഹോളി ആശംസ പങ്കുവെച്ചത്. ചിത്രത്തോടൊപ്പം ‘ഹാപ്പി ഹോളി’ എന്നും കുറിച്ചിരുന്നു. അബദ്ധം മനസിലായതോടെ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും സ്ക്രീൻഷോട്ടുകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

Read Also  :  ‘കലാപത്തിന് സൂചന നല്‍കിയ രണ്ട് മുസ്‌ലിങ്ങള്‍’; റമീസിന് ലഭിച്ച ഫ്രഞ്ച് ആര്‍ക്കൈവ്‌സിൽ പറയുന്നതിങ്ങനെ: അബ്ബാസ് പനക്കല്‍

പാകിസ്ഥാനിൽ ഏറ്റവും അധികം ഹിന്ദുക്കളുള്ള പ്രവിശ്യയാണ് സിന്ധ്. അവിടത്തെ മുഖ്യമന്ത്രിയ്‌ക്ക് ദീപാവലിയും ഹോളിയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന വസ്തുത സങ്കടപ്പെടുത്തുന്നു എന്നാണ് പാകിസ്ഥാനിലെ ഒരു മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടത്. ദീപാവലിയുടെയും ഹോളിയുടെയും വ്യത്യാസം മുഖ്യമന്ത്രിയെ പഠിപ്പിക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button