മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ സ്കൂൾ മസ്കത്താണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
നേരിട്ടുള്ള പഠന രീതിയ്ക്ക് പുറമെ ഓൺലൈൻ പഠനവും ഉണ്ടായിരിക്കും. രണ്ട് രീതികളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സമ്മിശ്ര പഠന സമ്പ്രദായത്തിലുള്ള അധ്യയനമാണ് നടപ്പിലാക്കുന്നതെന്ന് ഇന്ത്യൻ സ്കൂൾ മസ്കത്ത് വ്യക്തമാക്കി.
കിന്റർഗാർട്ടൻ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നവംബർ മൂന്ന്, നാല് ആഴ്ച്ചകളിൽ സമ്മിശ്ര പഠന സമ്പ്രദായത്തിലുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ച്ചയിൽ രണ്ട് തവണ വിദ്യാലയത്തിൽ നിന്ന് നേരിട്ടുള്ള അധ്യയനം നടത്തും. മറ്റ് മൂന്ന് ദിവസങ്ങളിൽ ഓൺലൈൻ പഠനം തുടരുന്നതാണ്. നേരിട്ടുള്ള പഠനം നടപ്പിലാക്കുന്ന ദിനങ്ങളിൽ അതാത് ക്ലാസുകൾക്ക് ഓൺലൈൻ പഠനം ലഭ്യമായിരിക്കില്ല.
Read Also: മതംമാറാൻ തയാറാകാത്ത സഹോദരീ ഭർത്താവിനെ മർദിച്ച സംഭവം: പ്രതി ഡാനിഷ് അറസ്റ്റിൽ
Post Your Comments