തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലക്കുറവ് പോരെന്നും കേന്ദ്രം നല്‍കിയത് നക്കാപ്പിച്ച ഇളവാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്ത് നടന്ന സമരരീതി കോണ്‍ഗ്രസിന്റെ പ്രതിഷേധ രീതിയല്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണ കാലത്ത് യുഡിഎഫ് 13 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തവണ എല്‍ഡിഎഫ് നികുതി കുറയ്ക്കുകയാണ് ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ഒടുവില്‍ ഉറപ്പിച്ചു: ‘മരക്കാര്‍’ തിയേറ്ററിലേക്കില്ല, ആമസോണ്‍ പ്രൈമിലൂടെ റിലീസിന്
ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു കൊടുത്തത് യുപിഎ സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സബ്‌സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള ഓയില്‍ പൂള്‍ അക്കൗണ്ട് സംവിധാനം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിംഗ് ആണെന്ന് ധനമന്ത്രി പറഞ്ഞു.
Post Your Comments