Latest NewsUAEKeralaNewsIndiaGulf

പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തി എം.ജി ശ്രീകുമാർ

ദുബായ്: പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെത്തിയ ഗായകൻ എം.ജി ശ്രീകുമാർ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആസ്താനം സന്ദർശിച്ചു. ഇ.സി.എച്ചിന്റെ മേധാവി ഇക്‌ബാലിന്റെ നേതൃത്വത്തിൽ വിപുലമായ സ്വീകരണമായിരുന്നു എം.ജി ശ്രീകുമാറിന് ലഭിച്ചത്. ഇ.സി.എച്ചിൽ വെച്ച് നടത്തിയ ദീപാവലി ആഘോഷങ്ങളിലും ഗായകൻ പങ്കെടുത്തു. കേക്ക് മുറിച്ചാണ് എം.ജി ശ്രീകുമാറും സംഘവും ദീപാവലി ആഘോഷം ആരംഭിച്ചത്.

ഈ വർഷത്തെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഗായകൻ എം.ജി. ശ്രീകുമാറിനെ കൂടാതെ പ്രവാസി വ്യവസായി യൂനുസ് ഹസനും പുരസ്‌കാരത്തിന് അർഹനായി. ആറിന് ദുബായ് അൽ ഖൂരി സ്‌കൈ ഗാർഡൻസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം വിതരണം ചെയ്യുക. പുരസ്‌കാരത്തിന് പിന്നാലെ സംഗീത നിശയും അരങ്ങേറും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button