ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷന്റെ (ISA) കണക്കനുസരിച്ച്, ഓരോ വർഷവും 17 ദശലക്ഷം ആളുകൾ പക്ഷാഘാതം നേരിടുന്നുണ്ട്. അവരിൽ 6 ദശലക്ഷം പേർ മരിക്കുകയും അഞ്ച് ദശലക്ഷം പേർ സ്ഥിരവൈകല്യമുള്ളവരായി മാറുകയും ചെയ്യുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. ഒരു രോഗിക്ക് ഒരിക്കൽ പക്ഷാഘാതം വന്നാൽ, വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലാണ് പൊതുവെ പക്ഷാഘാതം കണ്ടുവരുന്നത്. എന്നാൽ, കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവർക്കും പക്ഷാഘാതം ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് റിപ്പോർട്ടുകൾ.
കുറഞ്ഞ രക്തസമ്മർദ്ദമുള്ളതും ക്യാൻസർ, ഡിമെൻഷ്യ തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖമുള്ളവർക്കും സ്ട്രോക്ക് വരാൻ സാധ്യത കൂടുതലാണെന്നും പക്ഷാഘാതം മരണത്തിലേക്ക് നയിച്ചെക്കാമെന്നുമാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. രോഗികൾക്ക് സ്ട്രോക്കിന് ശേഷമുള്ള മരണ സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസറും ഫ്രെമിംഗ്ഹാം ഹാർട്ട് സ്റ്റഡിയിലെ അന്വേഷകനുമായ ഹ്യൂഗോ ജെ. അപാരിസിയോ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Also Read:ബീഹാർ വ്യാജമദ്യ ദുരന്തം : മരണം 24 ആയി
‘ഒരാളിലെ താഴ്ന്ന ശരാശരി രക്തസമ്മർദ്ദം, ഒരു സ്ട്രോക്കിന് കാരണമാകുന്നു. താഴ്ന്ന രക്തസമ്മർദ്ദമുള്ളവരിൽ സ്ട്രോക്ക് ഉണ്ടായാൽ മരണസാധ്യത ഏറെയാണ്. പുകവലിക്കുന്നവരിലും ഹൃദയസംബന്ധിയായ അസുഖങ്ങൾ ഉള്ളവരിലുമാണ് ഇതിനു സാധ്യത കൂടുതൽ’, അദ്ദേഹം പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നാലെ വരുന്ന സ്ട്രോക്ക് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 30,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താഴ്ന്ന രക്തസമ്മർദ്ദം ഉള്ളവരിലും സ്ട്രോക്ക് വഴി മരണം സംഭവിക്കാമെന്ന് കണ്ടെത്തിയത്. പഠനത്തിൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെട്ടതെന്ന് കണ്ടെത്തി. സ്ട്രോക്കിന് ശേഷം ആളുകളെ മരണത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാനഘടകം താഴ്ന്ന രക്തസമ്മർദ്ദം തന്നെ. പുകവലി, ഹൃദ്രോഗം, കാൻസർ തുടങ്ങിയ അപകട ഘടകങ്ങളുടെ മികച്ച പ്രതിരോധം തന്നെ ആവശ്യമാണ്. രോഗനിർണയം, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments