ErnakulamKeralaNews

അനധികൃത സ്വത്ത് സമ്പാദനം : ഇ​ടു​ക്കി മു​ന്‍ ​എസ് പിയുടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു

വിജിലൻസിന്റേതാണ് ന​ട​പ​ടി

കൊ​ച്ചി: അനധികൃത സ്വ​ത്ത് സമ്പാദന കേസിൽ ഇ​ടു​ക്കി മു​ന്‍​ എസ് പി. കെ ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മരവിപ്പിച്ചു. വിജിലൻസിന്റേതാണ് ന​ട​പ​ടി.18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വ​ര​വി​ല്‍ ക​വി​ഞ്ഞ് സമ്പാദിച്ചെന്നാണ് വിജിലൻസ് ക​ണ്ടെ​ത്ത​ല്‍.

കെ ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. 2006 മു​ത​ല്‍ 2016 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് സ്വ​ത്ത് സമ്പാ​ദ​നം. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​ജി​ല​ന്‍​സ് അ​റി​യി​ച്ചു.

അതേസമയം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലു​ള്ള വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ന്‍​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button