പത്തനംതിട്ട: ഏറെ പരിഭ്രാന്തി പടർത്തിയ ശേഷം ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കോന്നിയിൽ കൊച്ചുകോയിക്കൽ വിളക്കുപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി വീണത്. ജനവാസ മേഖലയിൽ പുലി ഒരാൾഴ്ചയോളം നാട്ടിൽ ഭീതി പടർത്തി.
Also Read : നികുതി കൊള്ള നടത്തുന്നത് ബിജെപിയാണോ സിപിഎം ആണോയെന്ന് മലയാളികൾ മനസിലാക്കട്ടെ: സർക്കാരിനെതിരെ വി മുരളീധരൻ
ഭീതിയിലായ ജനങ്ങൾ പരാതി നൽകിയതോടെയാണ് കഴിഞ്ഞ മാസം 25 നു വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്. കെണിയിലകപ്പെട്ട പുലിയുടെ ആരോഗ്യാവസ്ഥ മൃഗഡോക്ടർമാർ പരിശോധിക്കും. അതിനു ശേഷം കാട്ടിലേയ്ക്ക് തുറന്നു വിടാനാണ് തീരുമാനമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Post Your Comments