
ചെന്നിത്തല: സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളും ആത്മഹത്യകളും നാം നിത്യേന കേൾക്കാറുണ്ട്. ഇതിന് പരിഹാരമായി സ്ത്രീധന നിരോധനം പ്രഖ്യാപിച്ച് ഒരു വാർഡ്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒമ്പതാം വാർഡാണ് സ്ത്രീധന നിരോധന വാർഡായി പ്രഖ്യാപിച്ചത്.
Read Also: തൊട്ടില്‍പ്പാലത്ത് ഉരുള്‍പൊട്ടൽ : ഏക്കർകണക്കിന് കൃഷി സ്ഥലം മണ്ണുമൂടി നശിച്ചു, വ്യാപക കൃഷിനാശം
പ്രഖ്യാപനത്തിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് ബിന്ദു പ്രദീപ് നിർവഹിച്ചു. ചെറുകോൽ 150-ാം നമ്പർ അംഗൻവാടിയിൽ ആണ് പ്രഖ്യാപന ചടങ്ങ് നടന്നത്. മെമ്പർ ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ്. അനീഷ്,ഹാഷിം, ജാഗ്രത സമിതി അംഗം ഡൊമിനിക്, അംഗനവാടി ടീച്ചർ സുമിത ജെ.പിള്ള എ.ഡി.എസ് അംഗം ലീലാമ്മ എന്നിവർ സംസാരിച്ചു
Post Your Comments