COVID 19Latest NewsUAENewsInternationalGulf

കൊവിഡ് 19: ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പ്രതിദിന രോഗികൾ നൂറിൽ താഴെ

ദുബായ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പ്രതിദിന രോഗികൾ നിലവിൽ നൂറിൽ താഴെ മാത്രമാണ്. വ്യോമയാന മേഖലയിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്.

Also Read:ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നടക്കുന്നത് വൻ പരീക്ഷണങ്ങൾ: ചന്ദ്രനിൽ 4ജി ശൃംഖല സ്ഥാപിക്കാനൊരുങ്ങി നോക്കിയ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വരുന്ന ആഴ്ചകളിൽ പൂർണമായി തുറന്ന് കൊടുത്തേക്കും. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയതും പൊതുജനങ്ങൾ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിച്ചതും നിയമങ്ങൾ കർശനമാക്കിയതും കൊവിഡ് നിയന്ത്രിക്കുന്നതിൽ സഹായകമായെന്ന് അധികൃതർ പറയുന്നു. ഒക്ടോബർ മൂന്നാം വാരം മുതൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നൂറിൽ താഴെയായി തുടരുകയാണ്.

യു എ ഇയിലെ 88 ശതമാനം ജനങ്ങളും വാക്സിനേഷൻ പൂർത്തിയാക്കിയതായും 98 ശതമാനം പേരും ഓരോ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. കൊവിഡ് വ്യാപനം ഫലപ്രദമായി ചെറുക്കാൻ സാധിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ യു എ ഇ മൂന്നാം സ്ഥാനത്താണ്. നിലവിൽ ഐസിസി ട്വെന്റി 20 ലോകകപ്പ് ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്ക് ദുബായ് ആണ് ഏറ്റവും സുരക്ഷിത വേദിയായി പരിഗണിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button