KeralaLatest NewsNews

50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നു: തട്ടിപ്പ് ഡിസ്കൗണ്ടെന്ന് വിഡി.സതീശൻ

കേന്ദ്രവും കേരളവും ചേര്‍ന്ന് നടത്തുന്നത് നികുതി ഭീകരതയെന്നും സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം: ഇന്ധന വിലയിൽ തട്ടിപ്പ് ഡിസ്കൗണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെ. കേന്ദ്രത്തില്‍ കൂട്ടിയപ്പോഴെല്ലാം സംസ്ഥാനത്തിനും അധികവരുമാനം കിട്ടിയെന്നും വി.ഡി.സതീശന്‍. കേന്ദ്രവും കേരളവും ചേര്‍ന്ന് നടത്തുന്നത് നികുതി ഭീകരതയെന്നും സതീശന്‍ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read Also: കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ സുധാകരൻ

അതേസമയം പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലായിരുന്നെങ്കില്‍ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും കേരളം മാത്രമല്ല, ഇന്ത്യ മുഴുവനും പോകുമായിരുന്നു. ഇതിന് തടയിടാന്‍ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button