സൂററ്റ്: 12 വയസുകാരനെ പിതാവ് പാലത്തില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. സൂററ്റിലെ നന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും കുട്ടിയുടെ അച്ഛന്‍ ശ്രമിച്ചു. കുട്ടി സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് യുവാവ് ആദ്യം അറിയിച്ചത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
Read Also : പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി
നുന്‍പുരയിലെ മക്കായ് പാലത്തില്‍ നിന്നാണ് പ്രതിയായ സയീദ് ഷെയ്ഖ് (31) കുട്ടിയെ തള്ളിയിട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം പ്രതിയും 12 കാരനായ മകന്‍ സക്കീര്‍ ഷെയ്ഖും പാലത്തിലെത്തിയിരുന്നു. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം മകന്‍ പുഴയില്‍ വീണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിളിച്ചു വരുത്തിയത്.
കുട്ടി പാലത്തിന്റെ കൈവരിയിലിരുന്നു സെല്‍ഫിയെടുക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് താഴെ വീണതെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. തുടര്‍ന്ന് തെരച്ചിലിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്.
ഭാര്യ ഹിന എന്ന പര്‍വീണ്‍ ഷെയ്ഖ് മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. ഒരു കുട്ടി ഭാര്യക്കൊപ്പമാണ് താമസം. പോലീസിനു മുന്നില്‍ സയീദ് സംഭവം തുറന്നു പറഞ്ഞു. മകനെ പാലത്തില്‍ നിന്നു തള്ളിയിട്ടതാണെന്ന് ഇയാള്‍ സമ്മതിച്ചതോടെ പോലീസ് സയീദിനെ അറസ്റ്റ് ചെയ്തു.
Post Your Comments