Latest NewsNewsIndia

ദീപാവലി ആഘോഷത്തിനായി ഞാനെന്റെ കുടുംബത്ത് എത്തി: ജമ്മുകശ്മീർ ആർമി പോസ്റ്റിൽ പ്രധാനമന്ത്രി

ജമ്മുകശ്മീർ: ദീപാവലി ആഘോഷത്തിനായി ഞാനെന്റെ കുടുംബത്ത് എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിർ നൗഷേറ സെക്ടറിൽ അതിർത്തി ജില്ലയായ രജൗരിയിലെ ആർമി പോസ്റ്റിൽ ദീപാവലി ആഘോഷത്തിനെത്തിയ പട്ടാളക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന യുദ്ധരീതികൾക്കും ലോകത്തിനും അനുസരിച്ച് ഇന്ത്യ അതിർത്തിയിലെ സൈനികശേഷി വർധിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുമ്പ് പ്രതിരോധ രംഗത്ത് സർക്കാറുകൾ ഇറക്കുമതിയെ ആശ്രയിച്ചപ്പോൾ ഇപ്പോൾ രാജ്യം സ്വയംപര്യാപ്തതമായെ ന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലഡാക്ക് മുതൽ അരുണാചൽ വരെയും ജയ്‌സാൽമീർ മുതൽ ആൻഡമാൻ നിക്കോബാർ വരെയും കണക്ടിവിറ്റിയുണ്ടെന്നും സാധാരണ കണക്ടിവിറ്റിയില്ലാതിരുന്ന അതിർത്തികളിലും തീരദേശങ്ങളിലും ഇപ്പോൾ റോഡുകൾ, ഒപ്റ്റികൽ ഫൈബർ എന്നിവയുണ്ടെന്നും ഇവ സൈനിക നീക്കങ്ങൾ എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി പറഞ്ഞു.

തീ പൊള്ളലേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും എന്തൊക്കെ ?

ജമ്മുകശ്മീരിലെ ഉറി സെക്ടറിൽ നടന്ന തീവ്രവാദി ആക്രമണത്തിന് പകരമായി ലൈൻ ഓഫ് കൺട്രോൾ മറികടന്ന് പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ പങ്കുവഹിച്ച സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സർജിക്കൽ സ്‌ട്രൈക്കിന് ശേഷവും തീവ്രവാദം വ്യാപിപ്പിക്കാൻ നീക്കങ്ങളുണ്ടായെന്നും എന്നാൽ അവർക്ക് നേരത്തെ തന്നെ ഉചിത മറുപടി നൽകപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button