ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം അഭിനന്ദൻ വർദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറും മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ.
Also Read : ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും 2019 ഫെബ്രുവരി 27-ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിലെ പങ്കിന് അഭിനന്ദൻ വർദ്ധമാന് വീര ചക്ര നൽകി ആദരിച്ചിരുന്നു. ഫെബ്രുവരി 14 ൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്മാരെ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയതിന്റെ തിരിച്ചടിയായാണ് ഇന്ത്യ ബലാകോട്ട് വ്യോമാക്രമണം നടത്തിയത്.
ഫെബ്രുവരി 27-ന് പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമാക്രമണം തടയുന്നതിൽ ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ വിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തി.അന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ തിരിച്ചടിക്കുകയായിരുന്നു.
Post Your Comments