തിരുവനന്തപുരം: കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പോക്കറ്റടിക്കാരന്റെ ന്യായം പോലെ, പോക്കറ്റില്‍ നിന്ന് പണമെല്ലാം എടുത്തശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണ് കേന്ദ്രം നികുതി കുറച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതോടെ കേരളവും ആനുപാതികമായി വില കുറച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also : വീട്ടമ്മയുടെ മരണം കൊലപാതകം: സംഭവത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ്
സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാല്‍ അതിന്റെ പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. വില കുറഞ്ഞതിനുശേഷം സംസ്ഥാന നികുതി പെട്രോളിന് 21 രൂപ 5 പൈസയും ഡീസലിന് 17 രൂപയുമായിരിക്കും.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. അതേസമയം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില.
Post Your Comments