ErnakulamKeralaLatest NewsNews

അനധികൃത സ്വത്ത് സമ്പാദനം: മു​ന്‍ എ​സ്.​പിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

മ​ര​ട്: അനധികൃത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി മു​ന്‍ എ​സ്.​പി കെ.​ബി. വേ​ണു​ഗോ​പാ​ലിന്റെ വീ​ട്ടി​ല്‍ വിജിലൻസ് പരിശോധന. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലു​ള്ള വീ​ട്ടി​ലാ​ണ് റെയ്ഡ്. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ന്‍സ് സം​ഘം ആണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also: രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കെ.​ബി. വേ​ണു​ഗോ​പാ​ലിന്റെ 2006 മു​ത​ല്‍ 2016 വ​രെ സ​ര്‍വി​സ് കാ​ല​യ​ള​വി​ലെ ഇ​ട​പാ​ടു​ക​ളാ​ണ് വി​ജി​ല​ന്‍സ് പരിശോധിച്ച​ത്. മുൻ എസ്.പിക്കെതിരെ നി​ര​വ​ധി പ​രാ​തി​ക​ള്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന്​ ല​ഭി​ച്ചിരുന്നു. തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തിയിരുന്നു. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ര​ടി​ലെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.

രാ​വി​ലെ തു​ട​ങ്ങി​യ റെ​യ്ഡ് വൈ​കീ​ട്ട് 5.30-ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. പരിശോധന സമയത്ത് കെ.​ബി. വേ​ണു​ഗോ​പാ​ൽ വീട്ടിലു​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ രേ​ഖ​ക​ള്‍ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button