തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. പടക്കം പൊട്ടിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും ആഭ്യന്തരവകുപ്പ് വിശദീകരിച്ചു. പത്തിന് ശേഷം പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാവും. ഇതിന് പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. മലിനീകരണവും പൊടിപടലങ്ങളും കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
Post Your Comments