KeralaLatest NewsNews

പള്ളി തർക്കം: ശുപാർശ തള്ളി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്നാണ് വിശ്വാസമെന്നും കാതോലിക്കാ ബാവ ദുബായിൽ പറഞ്ഞു.

ദുബായ്: സഭാ തർക്കം പരിഹരിക്കാനുള്ള നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ തള്ളി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഹിത പരിശോധന നടത്തണമെന്ന കമ്മിഷൻ നിർദേശം അംഗീകരിക്കാനാകില്ല. കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്നാണ് വിശ്വാസമെന്നും കാതോലിക്കാ ബാവ ദുബായിൽ പറഞ്ഞു.

Read Also: കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ സന്തോഷിക്കുന്നു: സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷനേതാവ്

‘വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകണം. കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്നാണ് വിശ്വാസം’- കാതോലിക്കാ ബാവ പറഞ്ഞു.

shortlink

Post Your Comments


Back to top button