CricketLatest NewsIndiaNewsSports

‘ഇന്ത്യ ഫൈനലിൽ വരണം, ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ചാലേ ഞങ്ങൾക്ക് സമാധാനമാകൂ’: വെല്ലുവിളിച്ച് അക്തർ

ടി20 ലോക കപ്പിന്റെ തുടക്കത്തിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാകിസ്ഥാനോട് തോൽവി വഴങ്ങിയിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ശുഐബ് അക്തര്‍. ഇന്ത്യയെ തന്നെ തങ്ങൾക്ക് ഫൈനലിലും കിട്ടണമെന്നാണ് മുൻ പാക് താരം പറയുന്നത്. പ്രാരംഭ കളിയിൽ മാത്രം ജയിച്ചത് പോരാ, ഫൈനലിലും തങ്ങൾക്ക് ഇന്ത്യയെ പാരാജയപ്പെടുത്തണമെന്നാണ് അക്തർ പറയുന്നത്. ഫൈനലിൽ ഇന്ത്യയെ തങ്ങല്‍ക്ക് എതിരാളിയായി കിട്ടണമെന്ന മുൻ പാക് താരത്തിന്റെ പരാമർശത്തിന് ചുവടുപിടിച്ച് നിരവധി പാക് ആരാധകരാണ് സമാന അഭിപ്രായം നടത്തുന്നത്.

Also Read:ബൈ​ക്ക് യാ​ത്ര​ക്കി​ടെ സഹയാത്രികർ ത​മ്മി​ൽ തർക്കം; ഒരാൾക്ക് കു​ത്തേ​റ്റു, കുത്തിയത് ഉറ്റ സുഹൃത്ത്

ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ തങ്ങല്‍ അതിയായി ആഗ്രഹിക്കുന്നെന്നും ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണെന്നും അക്തര്‍ പറഞ്ഞു. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

‘ഞങ്ങള്‍ ഫൈനലില്‍ ഇന്ത്യയ്ക്കായി കാത്തിരിക്കുകയാണ്. കാരണം നിങ്ങളെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഫൈനലില്‍ ഇന്ത്യക്ക് മറ്റൊരു ‘മൗക്ക’ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരസ്യങ്ങള്‍ ഉണ്ടാക്കിയാലും രസിച്ചാലും കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ ഒരു രാഷ്ട്രത്തെയാണ് കളിയാക്കുന്നത്. നിങ്ങളെ ഫൈനലിലും തോൽപ്പിച്ചാലേ സമാധാനമാകൂ’, അക്തർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button