KannurKeralaLatest NewsNews

തളിപ്പറമ്പ് സിപിഎംമ്മിൽ വിഭാഗീയത: 102 വെട്ടിൽ തീർക്കും, നേതാവിന് വധഭീഷണി

ടി.​പി​യെ 51 വെ​ട്ടി​യെ​ങ്കി​ൽ 102 വെ​ട്ട​ണ​മെ​ന്ന് പ​റ​യു​ന്ന രീ​തി​യി​ലും ക​ത്ത് ല​ഭി​ച്ചെന്നു മുരളീധരൻ പറഞ്ഞു

കണ്ണൂർ : തളിപ്പറമ്പ് സിപിഎം വി​ഭാ​ഗീ​യ​ത​യുടെ പേരിൽ വിമത നേതാവിന് വധഭീഷണി. വി​മ​ത നേ​താ​വ് കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ​യും മ​ക​നെ​യും വ​ധി​ക്കു​മെ​ന്ന് ലഭിച്ച ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നു. ത​ളി​പ്പ​റ​മ്പ് സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ലാ​ണ് മു​ര​ളീ​ധ​ര​ന് ത​പാ​ൽ​വ​ഴി വീ​ട്ടി​ലേ​ക്ക് ര​ണ്ട് ക​ത്തു​ക​ൾ ല​ഭി​ച്ച​ത്. ഈ ​വ​രു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നേ നി​ന്നെ​യും നിന്റെ മ​ക​ൻ അ​മ​ലി​നെ​യും ഏ​ത് വി​ധേ​നെ​യും കൊ​ല്ലു​മെ​ന്നാ​ണ് ഭീ​ഷ​ണി. കൂ​ടാ​തെ ടി.​പി​യെ 51 വെ​ട്ടി​യെ​ങ്കി​ൽ 102 വെ​ട്ട​ണ​മെ​ന്ന് പ​റ​യു​ന്ന രീ​തി​യി​ലും ക​ത്ത് ല​ഭി​ച്ചെന്നു മുരളീധരൻ പറഞ്ഞു.

Also Read : ആദ്യം വിക്രം, പിന്നീട് പൃഥ്വിരാജ്: ആഷിഖ് അബുവിന് കഥ മുഴുവൻ അറിയാമായിരുന്നു, വാരിയംകുന്നന്‍ സിനിമയാകുമെന്ന് റമീസ് ഇ​ൻ​ല​ൻ​റി​ൽ അ​യ​ച്ച മ​റ്റൊ​രു ക​ത്തി​ൽ ശ്രീ. ​മു​ര​ളീ​ധ​ര​ൻ കോ​മ​ത്ത് എ​ന്ന അ​ഭി​സം​ബോ​ധ​ന​യോ​ടെ​യാ​ണ് ക​ത്ത് തു​ട​ങ്ങു​ന്ന​ത്. നി​ർ​ത്തി​ക്കൊ​ള്ളു​ക ആ​ർ​ക്കു​വേ​ണ്ടി ബ​ലി​യാ​ടാ​കു​ന്നു. ലോ​കം ന​ന്നാ​ക്കാ​ൻ നി​ങ്ങ​ൾ​ക്കോ എ​നി​ക്കോ ആ​കി​ല്ല. ടി.​പി​യെ 51 വെ​ട്ടി​യെ​ങ്കി​ൽ ഇ​വ​നെ 102 എ​ന്നാ​ണ് ഭീ​ഷ​ണി ക​ല​ർ​ന്ന ര​ണ്ടാ​മ​ത്തെ ക​ത്തിൽ പറഞ്ഞിരുന്നതെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button