
ഷാർജ: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയെക്കെതിരെ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് പാക് ബൗളര്‍മാരുടെ ഫോമിനു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 40 റണ്‍സ് എടുത്ത വില്യംസും 29 റണ്‍സെടുത്ത സ്റ്റീഫന്‍ ബാര്‍ഡും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഡേവിഡ് വൈസ് 27 റണ്‍സ് നേടി. പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്, ഹാരിസ് റൗഫ് ഹസന് അലി ഇമാദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബാബര്‍ അസം മുഹമ്മദ് റിസ്വാന് കൂട്ടുകെട്ടാണ് പാകിസ്ഥാന് മികച്ച സ്കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 49 പന്തില്‍ 70 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍നിന്ന് അസമിന്റെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.
Read Also:- ജര്‍മ്മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ പോര്‍ഷെ ടെയ്കാന് ഇന്ത്യന്‍ വിപണിയിലേക്ക്
50 പന്തില്‍ എട്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 79 റണ്‍സായിരുന്നു റിസ്വാന്റെ സംഭാവന. ഹഫീസ് 32 റണ്‍സ് നേടി. തുടര്‍ച്ചയായ നാല് ജയത്തോടെ പാകിസ്ഥാൻ സെമിയിൽ കടന്നു. യോഗ്യത റൗണ്ട് കടന്നു വന്ന നമീബിയ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയത്തോടെ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.
Post Your Comments