വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ സിനിമ അടുത്ത വർഷം സംഭവിക്കുമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. എല്ലാ ഭാഷകളിലും വരുന്ന രീതിയില്‍ ഇന്‍റര്‍നാഷണല്‍ ക്വാളിറ്റിയും റീച്ചും വേണമെന്ന ആഗ്രഹത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ദി ക്യൂ വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ ഒരു സിനിമക്ക് പുറമേ മറ്റൊരു സിനിമ കൂടി തന്‍റേതായി വരാനുണ്ടെന്നും വൈകാതെ തന്നെ അതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും റമീസ് വ്യക്തമാക്കി.
സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന തന്‍റെ പുസ്തകം സിനിമയുടെ കൂടെ പുറത്തിറക്കാന്‍ ആലോചിച്ചിരുന്നതാണെന്നും സിനിമയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പുസ്തകം റഫറന്‍സുകളോടെ പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ അടുത്ത കൊല്ലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ് എന്നാണു റമീസ് പറയുന്നത്.
Also Read:ബൈഡന് തിരിച്ചടി: വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം
‘വാരിയംകുന്നന്റെ കഥ ലോകമറിയണം എന്നാഗ്രഹിച്ചപ്പോൾ സിനിമാക്കാരെ ആരെയും പരിചയമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒരു ഘട്ടത്തില്‍ തിരക്കഥാകൃത്ത് ഹര്‍ഷദ്ക്കയെ പരിചയപ്പെടുന്നത്. പരസ്പരമുള്ള ചര്‍ച്ചയില്‍ നിന്നാണ് ഇത് സിനിമയാകുന്നത്. അന്ന് ഹര്‍ഷദ്ക്ക അന്‍വര്‍ റഷീദിന്‍റെ കൂടെ സിനിമയിലാണ്. അങ്ങനെയാണ് അന്‍വര്‍ റഷീദിന്‍റെ കൈയ്യില്‍ വാരിയംകുന്നന്‍ എത്തുന്നത്. അന്‍വര്‍ റഷീദ് സിനിമയില്‍ തല്‍പരനായിരുന്നു. വിക്രം അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വപ്ന തുല്യമായ രീതിയിലേക്ക് പോയികൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ട്രാന്‍സ് ഇറങ്ങുകയും അതിനെ തുടര്‍ന്നുണ്ടായ ചില പ്രശ്നങ്ങളില്‍ അദ്ദേഹം വലിയ കാലയളവ് സമയം ചോദിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സംവിധായകനെ കാണാമെന്ന ധാരണയിലാണ് ആഷിഖ് അബുവിനെ കാണുന്നത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമായിരുന്നു പൃഥ്വിരാജ് നായകനാവണമെന്നത്. ആഷിഖ് അബുവിനോട് പൂര്‍ണമായിട്ടുള്ള കഥ പറഞ്ഞു. പൃഥ്വിരാജിനോട് സിനോപ്സിസും സ്ട്രക്ചറുമാണ് പറഞ്ഞത്. പിന്നീട് നടന്നത് അറിയാമല്ലോ. ലോകം ശ്രദ്ധിച്ചിരുന്ന വിപ്ലവകാരിയാണ് വാരിയംകുന്നന്‍. അദ്ദേഹത്തിന് ഇന്‍റര്‍നാഷണല്‍ പ്രസക്തിയുണ്ടെന്നുള്ളതാണ് സത്യം. അതങ്ങനെ തന്നെ വരണം എന്നാണു എന്റെ ആഗ്രഹം’, റമീസ് പറഞ്ഞു.
Post Your Comments