ജിദ്ദ: സൗദി അറേബ്യയുടെ സാമ്പത്തിക വരുമാനം ഈ വര്‍ഷം മൂന്നാം പാദത്തില്‍ റെക്കോഡ് നിരക്കിലെത്തി. കോവിഡ് സാഹചര്യത്തിലും ആറ് ശതകോടി ഡോളറിന്റെ മിച്ചം മൂന്നാം പാദത്തില്‍ നേടാനായി. എന്നാല്‍, സാമ്പത്തിക പദ്ധതി കര്‍ശനമാക്കിയതോടെ വലിയ തിരിച്ചുവരവാണ് രാജ്യം നടത്തുന്നത്. കോവിഡ് പ്രത്യാഘാതത്തിന് ശേഷം റെക്കോഡ് നേട്ടമാണിത്. വന്‍കിട പദ്ധതികളിലൂടെ വിദേശ സ്വകാര്യനിക്ഷേപം വര്‍ദ്ധിപ്പിച്ചത് ഗുണമായിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ആഭ്യന്തര ഉല്‍പാദനം 7.5 ശതമാനത്തോളം വര്‍ദ്ധിക്കും. 2022 ല്‍ പ്രതീക്ഷിക്കുന്ന വരവ് 903 ശതകോടി റിയാലും ചെലവ് 955 റിയാലുമാണ്.
Read Also : മതംമാറിയില്ലെങ്കില്‍ ബന്ധം ഒഴിയണം: ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
അതായത് ബജറ്റ് കമ്മി 52 ശതകോടിയായിരിക്കും. തൊട്ടടുത്ത വര്‍ഷത്തോടെ സൗദി മിച്ച ബജറ്റിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ചെലവ് വര്‍ദ്ധിച്ചിട്ടും കമ്മി കുറക്കാന്‍ സൗദിക്കായി. എണ്ണ വില വര്‍ദ്ധിച്ചതും എണ്ണേതര വരുമാനം കൂടിയതും സൗദിക്ക് ഗുണമായിട്ടുണ്ട്.
Post Your Comments