മസ്‌കത്ത്: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചാണ് ഒമാൻ മുന്നറിയിപ്പ് നൽകിയത്.
അപരിചിതരുമായും, സ്രോതസ്സ് ഉറപ്പാക്കാത്ത സ്ഥാപനങ്ങളുമായും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്ക് വെക്കരുതെന്നും ഒമാൻ പോസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ടു കൊണ്ട് വരുന്ന സന്ദേശങ്ങളെക്കുറിച്ച് പ്രത്യേക ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ദീപാവലി ആഘോഷം: മസ്‌കത്തിൽ ഇന്ത്യൻ എംബസ് അവധിയായിരിക്കുമെന്ന് അധികൃതർ
പണമിടപാടുകൾ ആവശ്യപ്പെട്ടു കൊണ്ട് ഒമാൻ പോസ്റ്റ് ഒരിക്കലും ഇമെയിൽ സന്ദേശങ്ങളോ, എസ്എംഎസ് സന്ദേശങ്ങളോ, വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകളിലൂടെയുള്ള സന്ദേശങ്ങളോ, ലിങ്കുകളോ അയക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
Post Your Comments