Latest NewsNewsIndia

ധരിക്കുന്ന ഷൂസ് രണ്ട് ലക്ഷം രൂപ വില, ഷ‍ർട്ടുകളുടെ വില 50000 ന് മുകളിൽ: വാങ്കഡെയ്ക്കെതിരെ വീണ്ടും നവാബ് മാലിക്ക്

സമീർ വാങ്കഡെ പദവി ദുരുപയോ​ഗം ചെയ്ത് പലരിൽ നിന്നായി കൈക്കൂലി വാങ്ങിയതായും ആര്യൻ ഖാനെ മനപ്പൂർവ്വമായി പ്രതിചേ‍ർത്തത് ഷാരൂഖിൽ നിന്ന് പണം തട്ടാനാണെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്.

മുംബൈ: ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെ വീണ്ടും ആരോപണവുമായെത്തിയിരിക്കുകയാണ് എൻസിപി നേതാവും മഹാരാഷ്ട്രാ മന്ത്രിയുമായ നവാബ് മാലിക്ക്. വാങ്കഡെയുടെ ആഢംബര ജീവിതത്തെക്കുറിച്ചാണ് നവാബ് മാലിക്ക് ആരോപണവുമായി രംഗത്ത് എത്തിയത്.

‘വാങ്കഡെ ധരിക്കുന്ന ഷൂസ് രണ്ട് ലക്ഷം രൂപ വിലലവരുന്നതാണ്. ഷ‍ർട്ടുകളുടെ വില 50000 ന് മുകളിലാണ്. ടി ഷ‍ർട്ടുകൾക്ക് 30000 രൂപയോളം വിലയുണ്ടെന്നും വാച്ചുകൾ 20 ലക്ഷം രൂപ വിലവരുന്നതാണെന്നും മാലിക്ക് ആരോപിച്ചു. സത്യസന്ധനായ ഒരു ഉദ്യോ​ഗസ്ഥന് എങ്ങനെയാണ് ഇത്രയും വില വരുന്ന വസ്ത്രങ്ങൾ ധരിക്കാനാവുക? ആളുകളെ കേസിൽ കുടുക്കി അയാൾ കോടികൾ തട്ടി’- നവാബ് മാലിക്ക് ആരോപിച്ചു.

Read Also: ആര്യനെ നന്നാക്കാൻ’ ലൈഫ് കോച്ച്? ജയിൽ ജീവിതം ആര്യന്റെ മാനസിക നിലയെ ബാധിക്കുമെന്ന് ഷാരൂഖിനും ഗൗരിക്കും ഭയം

സമീർ വാങ്കഡെ പദവി ദുരുപയോ​ഗം ചെയ്ത് പലരിൽ നിന്നായി കൈക്കൂലി വാങ്ങിയതായും ആര്യൻ ഖാനെ മനപ്പൂർവ്വമായി പ്രതിചേ‍ർത്തത് ഷാരൂഖിൽ നിന്ന് പണം തട്ടാനാണെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ സമീർ വാങ്കഡെ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. അതേസമയം ആര്യൻ ഖാന് കോടതി ജാമ്യം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button