Latest NewsNewsInternational

നദിയുടെ അടിത്തട്ടില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ- രത്‌ന കൂമ്പാരം കണ്ടെത്തി :സുവര്‍ണ ദ്വീപെന്ന് റിപ്പോര്‍ട്ട്

ജാവ : ലോകത്തെ അത്ഭുതപ്പെടുത്തി ഇന്തോനേഷ്യയില്‍ നിന്നും വാര്‍ത്ത. സുമാത്രയില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് അമൂല്യവസ്തുക്കള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പലെംബാംഗിലുള്ള മൂസി നദിയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തിയ മുങ്ങല്‍ വിദഗ്ദ്ധരാണ് രത്‌നങ്ങളുടെയും ,സ്വര്‍ണത്തിന്റെയും കൂമ്പാരം കണ്ടെത്തിയത് .

ഇന്തോനേഷ്യന്‍ ഇതിഹാസങ്ങളില്‍ പണ്ട് മുതല്‍ പറഞ്ഞ് വരുന്ന നഷ്ടപ്പെട്ടു പോയ സുവര്‍ണ ദ്വീപാണിതെന്നാണ് ഇന്തോനേഷ്യന്‍ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് . സ്വര്‍ണ നാണയങ്ങളും പ്രതിമകളും മറ്റ് അമൂല്യ വസ്തുക്കളും ഉള്ള, ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും തീ പുറത്തേക്ക് ഊതിവിടുന്ന അഗ്‌നിപര്‍ങ്ങളുമൊക്കെ നിറഞ്ഞ സുവര്‍ണദ്വീപ്.

നൂറുകണക്കിനു പ്രതിമകള്‍, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പതിച്ച ബുദ്ധന്റെ പ്രതിമ , സ്വര്‍ണ മോതിരങ്ങള്‍, നാണയങ്ങള്‍, വെങ്കല മണികള്‍ , സിറാമിക് പാത്രങ്ങള്‍, സ്വര്‍ണപ്പിടിയുള്ള വാളുകള്‍, തങ്കത്തിലും പവിഴത്തിലും തീര്‍ത്ത റിങ്ങുകള്‍, ജാറുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ നിന്നു മുങ്ങല്‍വിദഗ്ദ്ധര്‍ കണ്ടെത്തിയതായി മാരിടൈം ആര്‍ക്കിയോളജിസ്റ്റ് ഡോ സെന്‍ കിംഗ്സ്ലി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button