തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ നവംബര്‍ നാല് വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് തീരത്തും കര്‍ണാടക തീരത്തും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതല്‍ നവംബര്‍ ആറ് വരെ തെക്ക് കിഴക്കന്‍ അറബിക്കടലിലും നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ മധ്യകിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Also : വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നവംബര്‍ നാല് വരെ മത്സ്യബന്ധനം പാടില്ലെന്നും മത്സ്യ തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
Post Your Comments