Latest NewsKeralaNews

ഒരു ‘തറ ഗുണ്ട’ അല്ല എന്ന് തെളിയിച്ചതിനു ആശംസകൾ: നടൻ ജോജുവിന് ഒരു തുറന്ന കത്തുമായി ദേവൻ

ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞാങൾ നന്നാവില്ല'.... ഇതാണ് ഇവരുടെ മനോഭാവം...

ഇന്ധന വില വർദ്ധനവിനെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചു കൊണ്ട് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ജോജുവിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ നടൻ ജോജുവിന് ഒരു തുറന്ന കത്തുമായി ദേവൻ. രാഷ്ട്രീയപാർട്ടിയുടെ റോഡ് ഉപരോധത്തിൽ, ഒരു കക്ഷി രാഷ്ട്രീയ പാർട്ടിടെയും പിൻബലമില്ലാതെ, പൗരന്റെ പൗരബോധത്തിന്റെ മാത്രം പിൻബലത്തിൽ, ജോജു കാണിച്ച ഉത്തരവാദത്തിനു ആശംസകൾ നേരുകയാണ് ദേവൻ.

ദേവന്റെ കുറിപ്പ്

സിനിമ നടൻ ജോജുവിന് ഒരു തുറന്ന കത്തു്…
പ്രിയ ജോജു.
നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ…. കൂടാതെ ഒരായിരം നന്ദിയും…
മലയാളം സിനിമയിലെ നായകന്മാറിലെ യഥാർത്ഥ പുരുഷനെ നിന്നിൽ കാണാൻ കഴിഞ്ഞതിൽ ആശംസ്സകൾ… കഴിഞ്ഞ ദിവസ്സം കൊച്ചിയിൽ നടന്ന രാഷ്ട്രീയപാർട്ടിയുടെ റോഡ് ഉപരോധത്തിൽ, ഒരു കക്ഷി രാഷ്ട്രീയ പാർട്ടിടെയും പിൻബലമില്ലാതെ, പൗരന്റെ പൗരബോധത്തിന്റെ മാത്രം പിൻബലത്തിൽ, ജോജു, നീ കാണിച്ച ഉത്തരവാദത്തിനാണ് ഈ ആശംസ്സകൾ…

read also: പാതയോരങ്ങളിലെ അനധികൃത പെട്ടിക്കടകൾ : നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി

ഒരു  ‘തറ ഗുണ്ട ‘ അല്ല എന്ന് നീ തെളിയിച്ചതിനാണ് ഈ ആശംസ്സകൾ… പുതിയ മലയാളത്തിന്റെ യുവത്വത്തിന്റെ പ്രതീകമായി, നെറികെട്ട കുറെ രാഷ്ട്രീയ വേഷ ധാരികൾക്കു എതിരായി നീ ഉയർത്തിയ ശബ്ദത്തിനാണ് ഈ ആശംസ്സകൾ… ഉത്തരവാദിത്വമുള്ള ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിലെ, അതും മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീപാർട്ടിയിലെ പത്തു പതിനഞ്ചു പേര് മാത്രം നടത്തിയ പ്രകടനത്തിനെതിരെ നീ പ്രതികരിച്ചതിനാണ് ഈ ആശംസ്സകൾ….

നിന്നെ ഒരു കള്ളുകുടിയനായി മുദ്രകുത്താൻ കാത്തിരുന്ന ഒരു ചെറിയ വിഭാഗം മാധ്യമ പ്രവർത്തകരെ നിരാശറാക്കി തിരിച്ചയച്ചതിനാണ് ഈ ആശംസ്സകൾ… ആവശ്യത്തിനും അനാവശ്യത്തിനും പേനകൊണ്ട് യുദ്ധം ചെയ്യുന്ന നിന്റെ സുഹൃത്തുകളായ സിനിമകരെ ഞെട്ടിച്ചതിനാണ് ഈ ആശംസ്സകൾ…

സത്യത്തിൽ അവിടെ നിന്നോടൊപ്പം പ്രതികരിച്ചത് കുടിനിന്ന ജനങ്ങളും കുടി ആണ്… ഞാൻ കണ്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണത്… എന്നിട്ടും നിന്നെ മാത്രം പ്രതികുട്ടിൽ നിർത്തുന്നത് എന്തുകൊണ്ടാണ്??? ഓർമ വെച്ച നാലു മുതൽ സിനിമ നാടനാകാൻ ആഗ്രഹിച്ചു് നീ ചിലവാക്കിയ വേദനകൾക്കും അവഗനകൾക്കും ശേഷം നീ പിടിച്ചെടുത്ത നിന്റെ ഇപ്പോളത്തെ ‘സ്ഥാനം’.. അതാണ് ഇവർക്കു സഹിക്കാനാവാത്തത്…
വാസ്തവത്തിൽ, ആരും ശ്രദ്ധിക്കാതെ പോകേണ്ടിയിരുന്ന ഈ ” പ്രകടനം ” നാലുപേരറിഞ്ഞത് നീ കാരണമല്ലേ?? അതെങ്കിലും നിന്നെ ക്രൂസിലേറ്റുന്നവർ തിരിച്ചറിയേണ്ടതല്ലേ??
പ്രതികരിക്കുന്നവരെ കള്ളുകുടിയന്മാറ്റും ലഹരി ഉപയോഗിക്കുന്നവരും ആയി മുദ്രകുത്തുന്ന നമ്മുടെ സമൂഹമല്ലേ ഇതിനു ഉത്തരവാദികൾ??.. പ്രതികരിക്കാനും സമരം ചെയ്യാനും ഉള്ള അവസരം ഉറപ്പിക്കുന്ന ഒരു ഭരണഘടനാ ആണ് നമ്മുക്കുള്ളത്… അതിനു ഇന്ത്യയിലുള്ള സ്വാതന്ദ്ര്യം മറ്റൊരു രാജ്യത്തും ഇല്ല, അനിയാ… പക്ഷെ, അത് മറ്റുള്ളവരുടെ പൗരവകാശത്തിന്റെ നെഞ്ചിൽ ചവുട്ടി നിന്നുകൊണ്ടാവരുതെന്നു നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, അനിയാ…
‘ ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞാങൾ നന്നാവില്ല’…. ഇതാണ് ഇവരുടെ മനോഭാവം…
നമ്മൾ തമ്മിൽ അത്രവലിയ ദൈന്യദിന ബന്ധങ്ങൾ ഇല്ലെങ്കിലും, അനിയാ, ജിജു, ഞാൻ ഉണ്ടാവും നിന്നോടൊപ്പം… B. ഉണ്ണികൃഷ്ണനെ പോലെ…
സ്നേഹത്തോടെ
സ്വന്തം
Devettan

shortlink

Related Articles

Post Your Comments

Related Articles


Back to top button