ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ വീടുകൾതോറും എത്തി വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ നിരക്ക് ഏറ്റവും കുറവുള്ള ജില്ലകളിലെ ആരോഗ്യ അധികൃതരുമായി നടത്തിയ വിഡിയോ കോൺഫറൻസിലായിരുന്നു പ്രധാനമന്ത്രി പുതിയ നിർദേശം നൽകിയത്.
Also Read : കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കോടതിയെ അറിയിച്ച് ഇഡി ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മോദി വ്യക്തമാക്കി. വാക്സിനേഷനെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും, തെറ്റിദ്ധാരണകൾ മാറ്റാനായി പ്രാദേശിക മതനേതാക്കളുടെ സഹായം തേടാമെന്നും മോദി പറഞ്ഞു.
വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണം മോദി പറഞ്ഞു. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ വൈറസിനെ കീഴടക്കി മുന്നോട്ട് പോകാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments