വാഷിങ്ടണ്‍ : കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിന് അമേരിക്ക അനുമതി നല്‍കി. ഫൈസര്‍ ബയോണ്‍ടെക്കിന്റെ വാക്‌സിനാണ് അമേരിക്ക അനുമതി നല്‍കിയത്. ഫൈസര്‍ വാക്‌സിന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്.
Read Also : കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കോടതിയെ അറിയിച്ച് ഇഡി
കുട്ടികളില്‍ നവംബര്‍ എട്ടിന് തന്നെ പൂര്‍ണ തോതില്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഇതിനായി വാക്‌സിനുകളുടെ വിതരണം ആരംഭിച്ചെന്നും സി.ഡി.സി പറഞ്ഞു. കുട്ടികളുടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, അംഗീകാരം നേടിയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും സി.ഡി.സി അധികൃതര്‍ വ്യക്തമാക്കി.
രാജ്യം കോവിഡ് 19 നെതിരെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തുകയാണെന്ന് സി.ഡി.സി മേധാവി റോഷെല്‍ വാലെന്‍സി അഭിപ്രായപ്പെട്ടു.
ക്ലിനിക്കല്‍ പരിശോധനകളില്‍ വാക്‌സിന്‍ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുമെന്നും സി.ഡി.സി അറിയിച്ചു.
Post Your Comments