ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

മതംമാറിയില്ലെങ്കില്‍ ബന്ധം ഒഴിയണം: ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ദീപ്തിയുടെ സഹോദരനും ഡോക്ടറുമായ ഡാനിഷ് പള്ളിയില്‍ വച്ച് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴിലേയ്ക്ക് വിളിച്ചുവരുത്തിയത്.

തിരുവനന്തപുരം: മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരനും സംഘവും മര്‍ദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുന് (29) ആണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലച്ചോറിന് ക്ഷതമേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒക്ടോബര്‍ 31ന് ചിറയിന്‍കീഴ് ബീച്ച് റോഡിലായിരുന്നു സംഭവം.

ഇരുമത വിഭാഗങ്ങളില്‍പ്പെട്ട ഇരുപത്തിനാലുകാരിയായ ദീപ്തിയും ഡിടിപി ഓപ്പറേറ്ററായ മിഥുനും തമ്മില്‍ പ്രണയത്തിലയിരുന്നു. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യനും മിഥുന്‍ ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനുമായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് ഇരുവരും വിവാഹിതരായി. ദീപ്തിയുടെ സഹോദരനും ഡോക്ടറുമായ ഡാനിഷ് പള്ളിയില്‍ വച്ച് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴിലേയ്ക്ക് വിളിച്ചുവരുത്തിയത്.

Read Also :  ജോജുവിന്റെ വാഹനം തകര്‍ത്തത് ജോസഫ് തന്നെ: കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചുവെന്ന് ജോസഫ് പൊലീസിനോട്

മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ ഡാനിഷിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button