കൊച്ചി: അമ്മയ്‌ക്കൊപ്പം താമസിക്കണമെന്ന വ്യവസ്ഥയോടെ മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കോടതി യുവതിയോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി 30ന് രാത്രി കൊച്ചി നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഓയിലും കഞ്ചാവുമായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിനാണ് കര്‍ശന വ്യവസ്ഥകളോടെ ജസ്റ്റിസ് കെ. ഹരിപാല്‍ ജാമ്യം അനുവദിച്ചത്.
Read Also : ഒരു ‘തറ ഗുണ്ട’ അല്ല എന്ന് തെളിയിച്ചതിനു ആശംസകൾ: നടൻ ജോജുവിന് ഒരു തുറന്ന കത്തുമായി ദേവൻ
44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയെയും കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ് എന്നിവരെയും പിടികൂടിയത്. 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.
Post Your Comments