COVID 19KeralaLatest NewsNewsIndia

രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും കേരളത്തിൽ: പ്രതിദിന രോഗികൾ ആയിരത്തിനു മുകളിൽ തന്നെ

24 മണിക്കൂറിൽ പുതുതായി 11,903 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിതീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മുക്തരുടെ നിരക്ക് 98.22 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 11,903 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 14 ശതമാനം വർധനവാണ് രോഗസ്ഥിരീകരണത്തിൽ ഉണ്ടായിരിക്കുന്നത്.

ഇതുവരെ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 3,43,08,140 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 1,51,209 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെയാണ് ഇത്. 311 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,56,191 ആയി.

നിലവിൽ കേരളമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. സംസ്ഥാനത്ത് 6,444 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാത്രമാണ് ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button