കൊച്ചി: ദേശീയപാതയിൽ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വകാര്യ വാർത്താ ചാനലിൽ നടന്ന ചര്‍ച്ചയിലായിരുന്നു ജോജുവിനെതിരെ ലഹരി ഉപയോഗം ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നത്.
ആശുപത്രിയില്‍ നടത്തിയ രക്ത പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് മാത്രമാണ് തെളിഞ്ഞതെന്നും കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ ജോജു ജോര്‍ജ് പെരുമാറിയത് ലഹരി ഉപയോഗിച്ചവര്‍ സംസാരിക്കുന്നതുപോലെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. ‘സമരം നടത്തിയവരെ തെറി വിളിക്കുകയും വനിതാ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തു.
ജോജു മദ്യപിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് അടിച്ചുകാണുമെന്നും ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെഎന്നും രാഹുൽ പറഞ്ഞു. സിനിമാ മേഖലയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയമെന്നും ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു. സമരത്തിനിടയിലേക്ക് ലഹരിക്ക് അടിമപ്പെട്ടാണ് ജോജു വന്നതെന്നും മദ്യത്തിനപ്പുറം മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചെങ്കില്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
Post Your Comments