
ആലപ്പുഴ: സ്‌കൂള്‍ തുറന്ന ദിവസം തന്നെ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന 15കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നത്. ആലപ്പുഴയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ എടത്വ മുട്ടാറില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴിയില്‍ പെണ്‍കുട്ടിയെ ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉള്‍പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.
Post Your Comments