ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ പരസ്യമായി ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. കൂട്ടത്തിൽ പി.സി ജോർജുമുണ്ട്. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്താൽ ജനം ബുദ്ധിമുട്ടുമെന്നും ജോജു ചെയ്തത് ഊളത്തരമാണെന്നും പി.സി ജോർജ് പ്രതികരിച്ചു. കലാകാരന്മാർ ആണെങ്കിൽ എന്ത് ഊളത്തരവും കാണിക്കാൻ പറ്റില്ലെന്നും പി.സി രൂക്ഷമായി പ്രതികരിച്ചു.
Also Read:സിയാല്‍ എഴുത്തുപരീക്ഷ ഡിസംബര്‍ 12ന്, സമ്മതപത്രം നവംബര്‍ 15ന് മുമ്പ് നല്‍കണം
‘നോട്ട് നിരോധനത്തിനെതിരെ ഞാൻ ട്രെയിൻ തടയൽ സമരം നടത്തിയപ്പോൾ സൗത്ത് ഇന്ത്യ മുഴുവൻ ട്രെയിനുകൾ ജാമാക്കിയിട്ടുണ്ട്. സമരത്തെ കുറിച്ച് എല്ലാവരും അറിയാനാണ് അങ്ങനെ ചെയ്തത്. കോൺഗ്രസുകാർ ആദ്യമായി തൻറേടത്തോടെ ഒരു സമരം നടത്തിയപ്പോൾ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്’, പി.സി ജോർജ് ചോദിച്ചു.
അതേസമയം, ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ ജോജു ജോര്‍ജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജോജുവിന്റെ വാഹനം തല്ലിപ്പൊളിച്ചവരെ തിരിച്ചറിഞ്ഞുവെന്നും അവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments