ന്യൂയോർക്ക്: ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം കരസ്ഥമാക്കി മൈക്രോസോഫ്റ്റ്. ഇന്ത്യന്‍ വംശജനായ സത്യ നദെല്ല നയിക്കുന്ന മൈക്രോസോഫ്റ്റിന്‍റെ ഇപ്പോഴത്തെ വിപണി മൂല്യം 2.29 ട്രില്ലന്‍ അമേരിക്കന്‍ ഡോളറാണ്.
അതേ സമയം രണ്ടാം സ്ഥാനത്തുള്ള ആപ്പിളിന്‍റെ വിപണി മൂല്യം 2.46 ട്രില്ലന്‍ അമേരിക്കന്‍ ഡോളറാണ്. സിഎന്‍ബിസിയാണ് കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ശരിക്കും ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതെന്ന് വ്യക്തം.
Read Also:- ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
എകദേശം പ്രതീക്ഷിച്ചതില്‍ നിന്നും 600 കോടി ഡോളര്‍ എങ്കിലും കുറവാണ് കഴിഞ്ഞ പാദത്തിലെ ആപ്പിളിന്‍റെ വിറ്റുവരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇതേ കാലയളവില്‍ പ്രതീക്ഷിച്ച വരുമാത്തേക്കാള്‍ 22 ശതമാനം കൂടുതല്‍ വരുമാനം മൈക്രോസോഫ്റ്റ് ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ നേടി.
Post Your Comments