കോതമംഗലം: ഡെന്റൽ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
Read Also: പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം: ആഭരണങ്ങളും പണവും കവർന്നു
ബിഹാറില്‍നിന്ന് തോക്ക് വാങ്ങാനും കൊണ്ടുവരാനും സംഭവങ്ങള്‍ക്കും കൂട്ടുനിന്ന കണ്ണൂര്‍ ഇടച്ചൊവ്വ മുണ്ടയാട് കണ്ടമ്പോത്ത് ആദിത്യനാണ് (27) രണ്ടാം പ്രതി. തോക്ക് കൊടുത്ത ബിഹാര്‍ സ്വദേശി സോനുകുമാര്‍ (22) മൂന്നാം പ്രതിയും ഇടനിലക്കാരനുമായ മനീഷ് കുമാര്‍ വെര്‍മ (21) നാലാം പ്രതിയുമാണ്. മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി രാഹുല്‍ നിവാസില്‍ രഖിലാണ് (32) ഒന്നാം പ്രതി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷിയാണുള്ളത്. ജില്ല പൊലീസ് മേധാവി കെ. കാര്ത്തിക്കിെന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Post Your Comments