പോങ്യാംഗ്: രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 2025 വരെ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഉത്തരവിട്ട് കിം ജോംഗ് ഉന്‍. ഇത് കൂടാതെ ഭക്ഷ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യം നികത്താനായി കറുത്ത അരയന്ന മാംസത്തിെന്റ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും വര്‍ദ്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഉത്തരകൊറിയന്‍ സര്‍ക്കാര്‍.
കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമാണ് രാജ്യത്തെ കാര്‍ഷിക മേഖലയെ അവതാളത്തിലാക്കിയത്. ജനങ്ങളുടെ കയ്യിലുള്ള ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവയ്ക്കാനും ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താനും കിം ജോംഗ് ഉന്‍ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കറുത്ത അരയന്നത്തിെന്റ മാംസം രുചികരവും ഔഷധമൂല്യമുള്ളതാണെന്നും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ അത് പ്രധാന ഭക്ഷണമായി ഉപയോഗിക്കണമെന്നുമാണ് ഭരണകക്ഷി അനുകൂല പത്രമായ റോഡോങ് സിന്മുന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2019 മുതല്‍ രാജ്യത്തെ സ്കൂളുകളോടും വ്യവസായങ്ങളോടും കൃഷിയിലൂടെയും മറ്റും ഭക്ഷണം ഉത്പാദിപ്പിക്കാനും ഭക്ഷ്യയോഗ്യമായ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാരണം രാജ്യത്തെ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നും ഇത് തുടര്‍ന്നാല്‍ ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്നും യു.എന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഉത്തരകൊറിയ, ആസ്ട്രേലിയയുടെ തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപകമായി കണ്ടു വരുന്ന പക്ഷിയാണ് ബ്ലാക്ക് സ്വാന് അഥവാ കറുത്ത അരയന്നം.
Post Your Comments