ErnakulamLatest NewsKeralaNattuvarthaNews

ജോജു പ്രതികരിച്ചത് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കാൻസർ രോഗിയുടെ അഭ്യർഥന കേട്ട്: ദൃക്‌സാക്ഷി

കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതികരിച്ചത് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കാൻസർ രോഗിയുടെ അഭ്യർഥന കേട്ട്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ എകെ സാജനാണ് സ്വകാര്യ വാർത്താ ചാനൽ ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

സമരം നടന്ന ആദ്യ ഒരു മണിക്കൂറോളം ജോജു വാഹനത്തിൽതന്നെ ഇരിക്കുകയായിരുന്നുവെന്നും തൊട്ടടുത്തു കിടന്ന ഓട്ടോയിൽ കാൻസർ രോഗിയായ ഒരു അമ്മ ഉണ്ടായിരുന്നുവെന്നും സാജൻ പറഞ്ഞു. കീമോ എടുക്കാൻ പോവുകയാണെന്നും ഇന്നാണ് ഡേറ്റ് കിട്ടിയതെന്നും അവർ ജോജുവിനോട് പറഞ്ഞു. സമയത്തു ചെന്നില്ലെങ്കിൽ അടുത്ത ഡേറ്റ് പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി കിട്ടുക എന്നും സാറ് പറഞ്ഞാൽ അവർ കേട്ടാലോ, ഒന്ന് പറയുമോ എന്ന് ആ അമ്മ അഭ്യർഥിച്ചു.

നീറ്റ് പരീക്ഷാഫലം പുറത്തുവന്നു: ഒന്നാം റാങ്കിന് മൂന്നുപേർ അർഹരായി

ഇതേത്തുടർന്നാണ് ജോജു വാഹനത്തിൽനിന്ന് ഇറങ്ങി സമരക്കാരോടു സംസാരിക്കാൻ പോയതെന്നും എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം മറിച്ചായിരുന്നുവെന്നും സാജൻ വ്യക്തമാക്കി. മുന്‍ എംഎല്‍എ അടക്കം ജോജുവിന്റെ വാഹനത്തില്‍ അടിച്ചതായും കോണ്‍ഗ്രസ് നേതാക്കളുടെ ഉള്‍പ്പെടെയുള്ള പ്രതികരണം ഞെട്ടിച്ചതായും സാജൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button