കൊച്ചി : കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ നടൻ ജോജു ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ അപ്രത്യക്ഷമായി. നടന്റെ ഫേസ്ബുക്ക് പേജും ഇന്‍സ്റ്റ അക്കൗണ്ടുമാണ് അപ്രത്യക്ഷമായത്.
ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സമര അനുകൂലികളും വിരുദ്ധരും തമ്മില്‍ വാക്‌പോരുകള്‍ നടന്നിരുന്നു. ജോജുവിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് അനുകൂലികള്‍ റിപ്പോര്‍ട്ട് ചെയ്തതാകാനും സാധ്യതയുണ്ട്. എന്നാല്‍ ജോജു മനപൂര്‍വം പേജ് ബ്ലോക്ക് ചെയ്തതാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ജോജു തയാറായിട്ടില്ല.
Read Also : കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി,നടന്‍ ജോജുവിനെതിരെ വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ തെളിവില്ല
പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെയാണ് ജോജു ജോര്‍ജ് പ്രതിഷേധിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. എന്നാൽ, ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഒപ്പം ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
Post Your Comments