Latest NewsNewsIndia

2070 ഓടെ ഇന്ത്യയുടെ കാർബൺ എമിഷൻ പൂജ്യത്തിൽ എത്തിക്കുമെന്ന് മോദി

നെറ്റ് സീറോ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു

ഗ്ലാസ്ഗ്ലോ: 2070 ഓടെ ഇന്ത്യയുടെ കാർബൺ എമിഷൻ പൂജ്യത്തിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെറ്റ് സീറോ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കാർബൺ പുറംതള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കാനും ഇന്ത്യ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഡോണി വാൻ ഡെ ബീകിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണകാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വിശദമാക്കിയത്. കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്. ഇതുൾപ്പെടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് മോദി യോഗത്തിൽ നടത്തിയത്.

2030ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള ഊർജത്തിന്‍റെ അളവ് 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030ഓടെ ഇന്ത്യക്ക് ആവശ്യമായ ഊർജത്തിന്‍റെ പകുതിയും പുനരുപയോഗിക്കുന്ന ഊർജമാക്കി മാറ്റും, 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കും, കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ. ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച തീരുമാനങ്ങളാണ് ഇവയെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button