
മസ്‍കത്ത്: ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ സ്‍പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി യുവതി റോയൽ ഒമാൻ പോലീസിന്റെ പിടിയില്‍. വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ യുവതിയാണ് പോലീസിന്റെ പിടിയിലായത്. സ്‍പോണ്‍സറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.
വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണത്തിന് ശേഷം രാജ്യം വിടുന്നതിനു മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞുവെന്നും ഇവർക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments