Latest NewsIndiaNewsSports

കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി : ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍

ഷമിക്കെതിരായ ഈ പ്രവർത്തിയെ അപലപിച്ച് കൊണ്ട് താരത്തിന് പിന്തുണ നൽകി മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും രംഗത്തെത്തിയിരുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 10 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ ഇടപെട്ടു. ഡല്‍ഹി പൊലീസിന് വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു.

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നത്. ഷമിക്കെതിരായ ഈ പ്രവർത്തിയെ അപലപിച്ച് കൊണ്ട് താരത്തിന് പിന്തുണ നൽകി മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും രംഗത്തെത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഷമിയെ പിന്തുണച്ച് രംഗത്ത് എത്തി.

Read Also  :  ശക്തമായ മഴയില്‍ വയനാട് അടിവാരം ടൗണിലും വീടുകളിലും വെള്ളം കയറി: ദേശീയ പാതയില്‍ ഗതാഗത തടസം

മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലിക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ ഉയർന്നത്. കോഹ്ലിയെ അധിക്ഷേപ്പിക്കുന്നതിനൊപ്പം താരത്തിന്റെ ഭാര്യയായ ബോളിവുഡ് നടി അനുഷ്‍ക ശർമയേയും 10 മാസം പ്രായമുള്ള മകൾക്കെതിരെയും ഇവർ ഭീഷണി ഉയർത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button