കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ നടന്ന സംഭവമെന്ന് വിമർശിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് സൈബർ കോൺഗ്രസ്. നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടയിൽ ശിവൻകുട്ടി ഡസ്കിൽ കയറി നിന്ന് പ്രതിഷേധിക്കുകയും കംപ്യുട്ടർ അടക്കമുള്ള സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സൈബർ കോൺഗ്രസിന്റെ പരിഹാസം. ‘ശെരി സർ ഇനി സർ പറയുന്നത് പോലെ ചെയ്യാം സർ’ എന്നും ഇവർ പറയുന്നു.
Also Read: ചൈനയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കർശനമാക്കും
ഇന്ധനവില വർദ്ധനവിനെതിരെ നടത്തിയ സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത താരത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകൊണ്ട നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം നടപടികള്‍ ഒരു സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്‍റെ ഉൾക്കാമ്പെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജോജുവിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. സ്ത്രീകളെ പിടിച്ചു തള്ളിയാണ് ജോജു കയറി വന്നതെന്നും, സ്ത്രീകൾ കേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിനെതിരെ സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Post Your Comments