COVID 19Latest NewsNewsInternational

ചൈനയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കർശനമാക്കും

കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം പ്രതിസന്ധിയിൽ

ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. രോഗവ്യാപനം വീണ്ടും ഉണ്ടായ സ്ഥലങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി.

Read Also:ദീപാവലി ഫെഡറൽ അവധിയാക്കണം; അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിക്കും

രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് യാത്ര നടത്തി തിരികെ എത്തിയവർ പ്രാദേശിക അധികൃതരെ വിവരം അറിയിച്ച് സ്വയം ക്വാറന്റീനിൽ പോകേണ്ടതാണ്. 16 മുനിസിപ്പാലിറ്റികളിലും നിരവധി പ്രവിശ്യകളിലും ഗ്രാമപ്രദേശങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലുള്ളവർക്ക് കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം നടക്കാനിരിക്കെ രോഗവ്യാപനം രൂക്ഷമാകുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. നവംബർ 8 മുതൽ 11 വരെയാണ് പ്ലീനം. ഏകദേശം 370 പേരെങ്കിലും പങ്കെടുക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button